paravur
പൊഴിക്കര - താന്നി തീരദേശ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടത്തിയ 12 മണിക്കൂർ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു


പരവൂർ: പൊഴിക്കര- താന്നി തീരദേശ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കോൺഗ്രസ് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എ.ഐ.സി.സി അംഗവും ഡി.സി.സി മുൻ പ്രസിഡന്റുമായ അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. തീരദേശ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവൂർ, മണ്ഡലം പ്രസിഡന്റ് ആർ.എസ്. വിജയ് എന്നിവർ നടത്തിയ 12 മണിക്കൂർ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. രഞ്ജിത്ത് പരവൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.ഉണ്ണിക്കൃഷ്ണൻ, പ്രദീഷ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.എസ്. അബിൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിൻസി വിനോദ്, സുരേഷ് ഉണ്ണിത്താൻ, പൊഴിക്കര വിജയൻ പിള്ള, അഡ്വ. അജിത്, കൗൺസിലർമാരായ ഗീത കല്ലുംകുന്ന്, ആർ.ഷാജി, ഖദീജാബീവി, മുൻ കൗൺസിലർ മേടയിൽ സജീവ്, സാദിഖ്, ദിലീപ് എന്നിവർ സംസാരിച്ചു.