മയ്യനാട്: ദി ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് പെൺവായന കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ മത്സരത്തിന് നിർദ്ദേശിച്ച പുസ്തകങ്ങളിലൊന്നായ, ലളിതാംബിക അന്തർജനത്തിന്റെ സീത മുതൽ സത്യവതി വരെ ആസ്പദമാക്കിയാണ് കുറിപ്പ് തയ്യാറാക്കേണ്ടത്. 20ന് മുകളിൽ പ്രായമുള്ള വനിതകൾക്ക് പങ്കെടുക്കാം. സെക്രട്ടറി, എൽ.ആർ.സി, മയ്യനാട് പി.ഒ, കൊല്ലം- 691303 എന്ന വിലാസത്തിൽ തപാൽ വഴിയോ നേരിട്ടോ എത്തിക്കാം. ഫോൺ: 8129241604.
19 മുതൽ ജൂലായ് 7 വരെ ആചരിക്കുന്ന വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് വിവിധ അനുസ്മരണങ്ങൾ, ചർച്ചകൾ, പുസ്തക പ്രദർശനം, വീഡിയോ പ്രദർശനങ്ങൾ, പുസ്തക സമാഹരണം, വായന വസന്തം എന്നിവ ഗന്ഥശാലയിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.