clappana
ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വികസന സെമിനാർ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണംപിള്ളി സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താരമേശ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി വൈസ്ചെയർമാൻ സുരേഷ്, ആസൂത്രണ സമിതി അംഗം ഡോ. പത്മകുമാർ എന്നിവർ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെഹർഷാദ്, സി.ഡി.എസ് ചെയർപേഴ്സൺ സീനത്ത് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി താര നന്ദി പറഞ്ഞു.