അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ 'എല്ലാവരും കൃഷിയിലേയ്ക്ക് ' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.അജിത്, ഡോൺ വി. രാജ്, ഷൈൻ ബാബു, എം.ബി. നസീർ, വിഷ്ണു, അതുൽ, മഞ്ജുലേഖ, ഫാസിയ ഷംനാദ്, അജിമോൾ, കൃഷിഓഫീസർ അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.