കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാതല പെൺവായന മത്സരം നാളെ ഉച്ചയ്ക്ക് 2 മുതൽ കൊല്ലം പബ്ളിക് ലൈബ്രറിയിൽ നടക്കും. താലൂക്ക് തല മത്സരത്തിൽ വിജയിച്ച ആദ്യ പത്ത് സ്ഥാനക്കാർക്ക് പങ്കെടുക്കാം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ 0472- 2767068 എന്ന നമ്പരിൽ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു. തിരഞ്ഞെടുത്ത പുസ്തകങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങളാണ് മത്സരത്തിനുണ്ടാവുക.