 
പടിഞ്ഞാറേക്കല്ലട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) കരുനാഗപ്പള്ളി ഈസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന ദിനാചരണവും രക്തദാനസേന രൂപീകരണവും നടന്നു.
ഇതിന്റെ ഭാഗമായി ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷനിൽ രക്തദാനം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജി.സുമിത്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഹനീഫ അബീസ് അദ്ധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന സെക്രട്ടറി കെ.അശോകൻ, ജില്ലാ വെൽഫയർ ട്രസ്റ്റ് ചെയർമാൻ മുരളി അനുപമ, സന്തോഷ് സ്വാഗത്, മേഖല ട്രഷറർ ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എസ്.ശ്രീകുമാർ, ബിജു സോപാനം, മധു ഇമേജ്, വിനോദ് വിട്രോൺ, സതീഷ് തെറുമ്പിൽ, ശ്രീകുമാർ കളേഴ്സ്, അനിത ചിത്രാഞ്ജലി, സച്ചു സനീഷ് തുടങ്ങിയവർ സംസാരിച്ചു.