കൊട്ടാരക്കര: പുത്തൂർ പാങ്ങോട് കുഴിക്കലിടവക പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷം ഇന്ന് സംഘടിപ്പിക്കും. വൈകിട്ട് 4.30ന് ലൈബ്രറി സുവർണ ജൂബിലി ഹാളിൽ ചേരുന്ന ചടങ്ങിൽ പ്രൊഫ. വി.കാർത്തികേയൻ നായർ പ്രഭാഷണം നടത്തും. ഡി.സത്യബാബു അദ്ധ്യക്ഷനാകുന്ന യോഗത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി.അംഗം ഡോ.പി.കെ.ഗോപൻ,​ കവി ഗിരീഷ് പുലിയൂർ,​ ഡോ.കെ.സുരേഷ് കുമാർ,​ ജെ.കൊച്ചനുജൻ,​ സി.വിനയചന്ദ്രൻ,​ വസന്തം എന്നിവർ സംസാരിക്കും. അരുൺകുമാർ അന്നൂർ,​ വി.എസ്.രാജലക്ഷ്മി,​ ആദിത്യ അശോക്,​ വി.എസ്.ആദർശ്,​ എസ്.സീതാലക്ഷ്മി എന്നിവരെ ചടങ്ങിൽ അനുമോദിക്കും.