കൊല്ലം: പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമ്മേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി) / ഡിപ്പോ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.

അല്ലെങ്കിൽ ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി - 2021 ജനുവരി 1ന് 18നും 30നും ഇടയിൽ. പട്ടികജാതി ​- വർഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് അനുവദിക്കും.

അവസാന തീയതി 22.