 
ചാത്തന്നൂർ: പ്രവാചകനിന്ദ നടത്തിയവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂർ മേഖല ജമാഅത്ത് കോ ഓർഡിനേഷൻ കമ്മിറ്റി ചാത്തന്നൂർ ജംഗ്ഷനിൽ മാർച്ച് നടത്തി. ഇർഷാദുൽ ഖാദിരി, മൈലക്കാട് ഷാ, ഹുസൈൻ, അബ്ദുൽ റഹീം, നസീർ ബാഖവി അൽ ഫാളിലി, അൻസാർ, ജാഫർ, ഫസൽ, സൈഫുദ്ദീൻ മഹ്ലറി, സബീർ, അബ്‌ദുൾ സലാം, ഷാഹുദ്ദീൻ, ഷെഹീർ സഖാഫി, ഷാനവാസ് മാന്നാനി, ഷാജഹാൻ, അൻസാർ ബാഖവി, സിദ്ദിക്ക് മുസ്‌ലിയാർ, സദിഖ്, മുജീബ്, ഇത്തിക്കര അനസ് എന്നിവർ സംസാരിച്ചു.