 
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോക്‌സോ പ്രകാരം പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം ദീപാ സദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന പരവൂർ തെക്കുംഭാഗം തങ്ങൾവടക്കതിൽ വീട്ടിൽ റഫീക്ക് (24) ആണ് പിടിയിലായത്.
ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പരവൂർ ഇൻസ്‌പെകടർ എ. നിസാർ, എസ്.ഐമാരായ നിതിൻ നളൻ, വിജയകുമാർ, വിനയൻ, എ.എസ്.ഐ മാരായ സജു, പ്രദീപ്, സി.പി.ഒമാരായ പ്രേംലാൽ, ഗീത, സിന്ധു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.