seva-
സേവ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനചാരണവും സെമിനാറും സംസ്ഥാന ആസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡ് അംഗം ജോസ് വിമൽരാജ് ഉദ്ഘാടനം ചെയ്യുന്നു

ചവറ : സേവ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചാരണം നീണ്ടകരയിൽ നടന്നു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡ് അംഗം ജോസ് വിമൽരാജ് ഉദ്ഘാടനം ചെയ്തു. സേവ യൂണിയൻ ജില്ലാ കോർഡിനേറ്റർ നിർമ്മല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പ്രിയാഷിനു, ജോസമോൻ വടക്കുംഭാഗം, ആൽബർട്ട് നീണ്ടകര, മഞ്ജു ആന്റണി, മേരി ഉഷ എന്നിവർ സംസാരിച്ചു.