കൊല്ലം: ഈ വർഷത്തെ വായനാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി നാളെ കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനോത്സവം സംഘടിപ്പിക്കുന്നു.
കവിഅരങ്ങ്, സാംസ്കാരിക സമ്മേളനം, പുസ്തക പ്രകാശനം, സാഹിത്യ പ്രതിഭകളെ ആദരിക്കൽ എന്നിവയാണ് കാര്യപരിപാടികൾ. കൊല്ലം ഡി.സി.സി കോൺഫറൻസ് ഹാളിൽ വൈകിട്ട് 3ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി വായനോത്സവം ഉദ്ഘാടനം ചെയ്യും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷനാകും. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. സാം പനംകുന്നേൽ രചിച്ച മാധവന്റെ മായാവിലാസങ്ങൾ എന്ന ഇതിഹാസ നോവലിന്റെ പ്രകാശനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ജി. പ്രതാപവർമ്മ തമ്പാൻ നിർവഹിക്കും. സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ എം സുജയ് പുസ്തകം ഏറ്റുവാങ്ങും. ഡോ. പെട്രീഷ്യ ജോൺ പുസ്തകപരിചയം നടത്തും.