ഓച്ചിറ: നരേന്ദ്ര മോദിയുടെ ഭരണം കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ പറഞ്ഞു. സി.പി.ഐ ഓച്ചിറ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ അനുദിനം ജനവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ ജില്ല കമ്മിറ്റി അംഗം കടത്തൂർ മൺസൂറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.രാമചന്ദ്രൻ, അഡ്വ. ആർ.സജിലാൽ, അഡ്വ. എം.എസ്.താര, ജില്ലാ എക്സിക്യുട്ടീവംഗം വിജയമ്മലാലി, ജില്ലാ കമ്മിറ്റി അംഗം ജഗജീവൻലാലി ഡോ. വള്ളിക്കാവ് മോഹൻദാസ്, ആർ.സോമൻപിള്ള, ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺമുഖൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാകുമാരി എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ സ്വാഗതവും ഓച്ചിറ പടിഞ്ഞാറ് എൽ.സി സെക്രട്ടറി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ആർ.ശരവണൻ എ.ഐ.വൈ.എഫ് പതാകയും എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് എസ്. ശ്രീക്കുട്ടി എ.ഐ.എസ്.എഫ് പതാകയും ഉയർത്തി. തെക്കേമഠത്തിലെ വി.കെ.കൃഷ്ണൻനമ്പൂതിരിയുടെ ഭാര്യ പത്മിനിദേവിയെ ആദരിച്ചു.