കൊല്ലം: ജില്ലയിൽ വില്പന നടത്തിവന്ന തമിഴ്നാട്ടിൽ നിന്നുള്ള പൊടറാൻ മാംഗോ ജ്യൂസിന്റെ വിൽപ്പന നിരോധിച്ച് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ എസ്.അജി ഉത്തരവിട്ടു. ടി.എൻ.എം 1ബി.എൻ 063 ബാച്ചിലെ ജൂസ് ബോട്ടിലുകൾ വീർത്ത് പൊട്ടുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നിരോധനം. മേൽ ബാച്ച് ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതും വിൽക്കുന്നതും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കുറ്റകരമാണ്.