എഴുകോൺ : ഭരണിക്കാവിലെ പ്രമുഖ പെയിന്റ് വ്യാപാര സ്ഥാപനമായ ബി.കെ. ഏജൻസീസിന്റെ ഉടമ ഇടയ്ക്കിടം ഗോവിന്ദയിൽ മനുലാലി ( 51 ) ന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. വ്യാഴാഴ്ച അർദ്ധ രാത്രിയോടെ മനുലാലിനെ വീടിന്റെ മുകൾനിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. കേരള പുരത്തും ഏറെക്കാലം വ്യാപാരം നടത്തിയിരുന്ന മനുലാലിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നെങ്കിലും അതെല്ലാം അടുത്തിടെ പരിഹരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. രാജസ്ഥാനിലെ ജയ്പൂർ അമൃതാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷക വിദ്യാർത്ഥിയായ മകൾ അഞ്ജലി 20 ദിവസത്തെ അവധിക്ക് ഇന്നലെ വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. മകളുമൊത്ത് അവധിക്കാലം ആഘോഷമാക്കാനുള്ള ഒരുക്കത്തിനിടെയാണ് ദുരന്തം .