കൊല്ലം : എസ്.എൻ.ഡി.പി യോഗം എഴുകോൺ 565-ാം നമ്പർ ശാഖയുടെയും എഴുകോൺ മാടൻകാവ് മഹാദേവർ ക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടുംബ സംഗമ യോഗവും വിദ്യാഭ്യാസ പുരസ്കാരവും പഠനോപകരണ വിതരണവും ജൂലായ് 10ന് നടക്കും. വൈകിട്ട് 4ന് എഴുകോൺ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന കുടുംബ സംഗമ യോഗം ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ക്ഷേത്ര-ശാഖാ പരിധിയിലുള്ള 1500 ഓളം കുട്ടികൾക്കുള്ള പഠനോപകരണവിതരണം നടി സീമ ജി. നായർ നിർവഹിക്കും. ക്ഷേത്ര-ശാഖാ പ്രസിഡന്റ് വി .മൻമഥൻ അദ്ധ്യക്ഷനാകും. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ മുഖ്യാതിഥി ആയിരിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ. നടരാജൻ, മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ പെൻഷണേഴ്സ് ഫോറം യൂണിയൻ പ്രസിഡന്റ് ജെ. അനിൽ കുമാർ, ക്ഷേത്രഭാരവാഹികളായ പ്രദീപ് കൃഷ്ണ, ശ്രീവിനായക സുനിൽകുമാർ , പ്രസന്ന തമ്പി ,എസ്. സുനിൽകുമാർ, ശരത്ചന്ദൻ, പ്രഭ്വിരാജ്, വനിതാ സംഘം ഭാരവാഹികളായ രേണുക പ്രസാദ്, ബീന ശ്രീകുമാർ, ക്ഷേത്ര മാതൃസമിതി ഭാരവാഹികളായ രമാലാലി, മഹിളാ മണി, പെൻഷണേഴ്സ് ഫോറം ശാഖ ഭാരവാഹികളായ എസ്.ജയഭദ്രൻ , യോഗി ദാസൻ, യുവജന സംഘം ഭാരവാഹികളായ എസ്.ജെ.അനന്ദു , എസ്. ശ്രീഹരി , കുമാരിസംഘം ഭാരവാഹികളായ എസ്.അക്ഷര ,ആർച്ച ബാബു , ബാലജന യോഗം ഭാരവാഹികളായ വിസ്മയ ശരത്, ഗൗരി കൃഷ്ണ എന്നിവർ ആശംസകൾ നേരും.
ക്ഷേത്ര - ശാഖ സെക്രട്ടറി ടി.സജീവ് സ്വാഗതവും ശാഖാ കമ്മിറ്റി അംഗം അനിൽ ശിവനാമം നന്ദിയും പറയും. ക്ഷേത്രം ശാഖാ പരിധിയിലുള്ള 2020 , 21, 22 വർഷങ്ങളിലെ എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷകളിൽ 80 ശതമാനം മുകളിൽ മാർക്ക് വാങ്ങിയ കുട്ടികളും ഈ വർഷങ്ങളിൽ മെഡിക്കൽ -എൻജിനീയറിംഗ് പ്രവേശന പരീക്ഷകളിൽ റാങ്ക് വാങ്ങിയ കുട്ടികളും ഡിഗ്രി, പി.ജി പരീക്ഷകളിൽ റാങ്ക് വാങ്ങിയ കുട്ടികളും ഈ മാസം 30 നകം സർട്ടിഫിക്കറ്റിന്റെ പകർപ്പും പാസ് പോർട്ട് സൈസ് ഫോട്ടോയും ശാഖാ ഓഫീസിലോ ക്ഷേത്രത്തിലോ എത്തിക്കണമെന്ന് സെക്രട്ടറി ടി. സജീവ് അറിയിച്ചു.