കൊല്ലം: കോർപ്പറേഷൻ കാവനാട് സോണൽ ഓഫീസിലെ ചെയിൻമാനും കേരള കോർപ്പറേഷൻ ആൻഡ് മുനിസിപ്പൽ സ്റ്റാഫ് സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ബി. പ്രദീപിനെ മർദ്ദിച്ചെന്ന പരാതിയിൽ ശക്തികുളങ്ങര സോണൽ ഓഫീസ് സൂപ്രണ്ട് ശിവകുമാറിനെ മേയർ സസ്പെൻഡ് ചെയ്തു.

വെള്ളിയാഴ്ച അവധി അപേക്ഷയുമായി എത്തിയപ്പോൾ സൂപ്രണ്ട് തട്ടിക്കയറിയ ശേഷം മർദ്ദിച്ചെന്നായിരുന്നു പ്രദീപിന്റെ പരാതി.