netholi-
നീണ്ടകരയിൽ ലേലത്തിലെത്തിച്ച നെത്തോലി

 വിലയിടിവ് ദുരിതത്തിൽ തൊഴിലാളികൾ

ചവറ: നീണ്ടകര തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് കിട്ടിയത് വള്ളം നിറയെ നെത്തോലി. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടങ്ങിയതാണ് ഈ നെത്തോലി ചാകര. ഇതോടെ

ഒരു കിലോ നെത്തോലിയുടെ വില 14 രൂപ വരെയായി കുറഞ്ഞു. ഇന്നലെ അവസാനമായെത്തിയ വള്ളങ്ങളിൽ നിന്ന്

10 ടൺ നെത്തോലിക്ക് കിലോ 14 രൂപ വച്ചാണ് ലേലത്തിൽ പോയത്.

രാവിലെ മുപ്പത് മുതൽ മുപ്പത്തിയഞ്ചും രൂപ വരെ വില ലഭിച്ചിരുന്നു.

തുടർന്ന് കൂടുതൽ വള്ളങ്ങൾ നെത്തോലിയുമായി മടങ്ങിയെത്തിയതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. നെത്തോലി ഉണക്കി വിൽക്കുന്നവരും ഉണക്കിപ്പൊടിച്ച് കോഴിത്തീറ്റക്കും മറ്റും ഉപയോഗിക്കുന്നവരും ടൺ കണക്കിന് മത്സ്യമാണ് ഇന്നലെ നീണ്ടകര ഹാർബറിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുപോയത്. നെത്തോലിക്ക് കാര്യമായ വില കിട്ടാത്തതും ഈസമയത്ത് കിട്ടേണ്ടിയിരുന്ന നാരൻ, ആവോലി, പരവ എന്നീ മത്സ്യങ്ങൾ ലഭിക്കാത്തതും തൊഴിലാളികളെ ദുരിതത്തിലാക്കുന്നു.