
കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായനപക്ഷാചരണം കൊല്ലം പബ്ലിക് ലൈബ്രറിയിൽ ഇന്ന് വൈകിട്ട് 3ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ സന്ദേശം നൽകും. സാക്ഷരതാ മിഷൻ ഡയറക്ടർ ഒ.ജി.ഒലീന പി.എൻ.പണിക്കർ അനുസ്മരണം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അദ്ധ്യക്ഷനാകും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എസ്.നാസർ, ഡോ. പി.കെ.ഗോപൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.എസ്.അരുൺ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പെൺവായന മത്സരം നടക്കും. ജൂലായ് 7 വരെ നീളുന്ന പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കും. ജില്ലയിലെ തിടഞ്ഞെടുത്ത 33 എഫ് ഗ്രേഡ് ലൈബ്രറികൾക്ക് 40,000 രൂപ വിലവരുന്ന പുസ്തകങ്ങൾ കൈമാറും.