hand

കൊല്ലം: കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്റിക്ക് നിവേദനം നൽകി. അ​റ്റോമിക് മിനറൽസ് അടങ്ങിയ കരിമണൽ ഖനനത്തിന് അനുവാദം നൽകാനുള്ള അവകാശം കേന്ദ്ര സർക്കാരിലേയ്ക്ക് കൂടി നിക്ഷിപ്തമാക്കുന്ന നിയമഭേദഗതി ഫെഡറൽ സംവിധാനത്തിന് വിരുദ്ധവും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള ഭരണഘടന അവകാശത്തിൻമേലുള്ള കടന്നുകയറ്റവുമാണ്. ഐ.ആർ.ഇ, കെ.എം.എം.എൽ, ടൈ​റ്റാനിയം ട്രാവൻകൂർ പ്രോഡക്ട്സ് തുടങ്ങി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഭേദഗതി ഭീഷണിയാണ്. അടിയന്തരമായി ഭേദഗതി നിർദ്ദേശം പിൻവലിക്കണമെന്ന് എം.പി നിവേദനത്തിൽ ആവശ്യപ്പെട്ടു.