paravur

പരവൂർ: എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ പൊലീസ് മർദ്ദിച്ചതിലും പരവൂർ കോൺഗ്രസ് ഭവൻ സി.പി.എമ്മുകാർ ആക്രമിച്ചതിലും പ്രതിഷേധിച്ച് യു.ഡി.എഫ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. നിയോജകമണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ സിജി പഞ്ചവടി, പരവൂർ മോഹൻദാസ്, ഡി.സി.സി സെക്രട്ടറി എ. ഷുഹൈബ്, ഡി.സി.സി അംഗം ബി. സുരേഷ്, മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർകുമാർ, പരവൂർ സജീബ് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ആർ. രഞ്ജിത്ത്, ഗീത, വിമാലംബിക, വിജയ്, മിനി രമണൻ, ഗീത കല്ലുംകുന്ന്, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പൊഴിക്കര വിജയൻപിള്ള, സാദിഖ്, പ്രേംജി, ആർ.ഷാജി, ശിവപ്രകാശ്, ദീപാസോമൻ, അജിത്ത്, കെ. മോഹനൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ലതാമോഹൻദാസ്, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മനോജ് ലാൽ, ജയപ്രകാശ്, ഒല്ലാൽ സുനി, ബിജുലാൽ, ദിലീപ്, റഫീഖ്, ജയശ്രീ, ശ്രീജ എന്നിവർ നേതൃത്വം നൽകി.