
കൊല്ലം: സംസ്ഥാന സർക്കാരിന്റെ മുണ്ടയ്ക്കലുള്ള ഏജൻസി ഫോർ എക്സ്പാൻഷൻ ഒഫ് കാഷ്യു കൾട്ടിവേഷന്റെ (കെ.എസ്.എ.സി.സി) നേതൃത്വത്തിൽ മൂന്ന് വർഷം കൊണ്ട് കായ്ക്കുന്നതും അധികം പൊക്കം വയ്ക്കാത്തതും പടരാത്തതുമായ അത്യുത്പാദന ശേഷിയുള്ള കശുമാവ് തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. സ്ഥല വിസ്തൃതിക്കും തിരഞ്ഞെടുക്കുന്ന സ്കീമുകൾക്കും ആനുപാതികമായിട്ടാണ് തൈകൾ വിതരണം ചെയ്യുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയോ അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജില്ലാ ഫീൽഡ് ഓഫീസിൽ നേരിട്ടോ നൽകാം. അവസാന തീയതി ജൂലായ് 31. 2019 മുതൽ തൈകൾ പരിപാലിക്കുന്ന കർഷകർക്ക് സബ്‌സിഡി ആനുകൂല്യത്തിനും അപേക്ഷിക്കാം.