soccer-home
കുന്നിക്കോട് സോക്കർ ഹോം സ്പോർട്സ് ഹബിൻ്റെ ഉദ്ഘാടനം പ്രശസ്ത ഫുട്ബോൾ താരം സി.കെ.വിനീത് നിർവഹിക്കുന്നു

കുന്നിക്കോട് : ഫുട്ട്ബാൾ, ക്രിക്കറ്റ് മത്സരങ്ങൾക്കും പരിശീലനത്തിനും വേണ്ടി കുന്നിക്കോട്ട് വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്തായി ടർഫ് കോർട്ടിന്റെ പ്രവർത്തനം ആരംഭിച്ചു. സ്പോർട്സ് ഹബിന്റെയും ടർഫ് കോർട്ടിന്റെയും ഉദ്ഘാടനം ഇന്ത്യൻ ഫുട്ബാൾ താരം സി.കെ.വിനീത് നിർവഹിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ അദ്ധ്യക്ഷയായി. കെ.ബി.ഗണേശ് കുമാർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സോക്കർ ഹോം മാനേജിംഗ് ഡയറക്ടർമാരായ മുഹമ്മദ് സഹദ് സ്വാഗതവും രെഷിൻ രഘുനാഥൻ നന്ദിയും പറഞ്ഞു. വിയറ്റ്നാമിൽ നിർമ്മിച്ച ഫിഫ അംഗീകാരമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ബെല്ലിൻ ടർഫ് നിവോ 50 ഇസെഡ് ആണ് കുന്നിക്കോ‌‌‌ട് സോക്കർ ഹോം കായിക പ്രേമികൾക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സെവൻസ് ടർഫ് കൂടിയാണിത്. കൊല്ലം-തിരുമംഗലം ദേശീയപാതയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ടർഫ് കോർട്ടിൽ എത്തുന്നവർക്ക് വേണ്ടി വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.