 
പത്തനാപുരം: ഗാന്ധിഭവൻ ഏർപ്പെടുത്തിയ മൂന്നാമത് രത്നശ്രീ പുരസ്കാരം ഗോകുലം ഗോപാലന് സമ്മാനിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും മുൻ എം.പി എൻ. പീതാംബരക്കുറുപ്പും ചേർന്നാണ് സമ്മാനിച്ചത്. കലാസാംസ്കാരിക മേഖലയ്ക്കും ആരോഗ്യ, ജീവകാരുണ്യ രംഗത്തും നൽകുന്ന സേവനങ്ങളെ മുൻനിറുത്തിയാണ് ഗോകുലം ഗോപാലനെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് ഗാന്ധിഭവൻ സെക്രട്ടറി പറഞ്ഞു. ഗാന്ധിഭവനിൽ നടന്ന കാരുണ്യസംഗമം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. എൻ. പീതാംബരക്കുറുപ്പ്, പി.എസ്. അമൽരാജ്, സംവിധായകൻ രതീഷ് രഘുനന്ദൻ, നടൻ അരുൺ പുനലൂർ, പ്രദീപ് വൈശാലി എന്നിവർ പങ്കെടുത്തു.