 
അഞ്ചൽ: ചീപ്പുവയൽ ഷജീർ മൻസിലിൽ ഷെബിലി(25) നെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തയാളെ അഞ്ചൽ പൊലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറ്റിൽകര ബിനു ഭവനത്തിൽ ബിനു (49) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പ്രതിയ്ക്ക് മദ്യപിക്കാൻ പൈസ കൊടുത്തില്ലെന്ന വിരോധമാണ് ആക്രമണത്തിന് പിന്നിൽ. ജിയോ കളക്ഷൻ ഏജന്റുമാരായി പ്രവർത്തിക്കുന്ന ഷെബിൻ സുഹൃത്തിനോടൊപ്പം ബൈക്കിൽ വരവെ റോഡിൽ തടഞ്ഞ് നിറുത്തി ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡിൽ കിടന്ന ഇന്റർലോക്കിന്റെ കഷണമെടുത്ത് ഷെബിനെ ഇടിക്കുകയായിരുന്നു. അഞ്ചൽ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.