ചാത്തന്നൂർ : ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിലുള്ള കരയോഗ സന്ദർശന പരിപാടി ആദിച്ചനല്ലൂർ മേഖലയിലെ പൂർത്തിയായി.
സന്ദർശന പരിപാടി രാവിലെ 2571 വരവിള എൻ.എസ്.എസ് കരയോഗത്തിൽ ആരംഭിച്ചു. കരയോഗം പ്രസിഡന്റ് ജെ.മോഹനൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം ബി.ഐ. ശ്രീനാഗേഷ്, കെ.ജയചന്ദ്രൻ നായർ, സെക്രട്ടറി ടി.അരവിന്ദാക്ഷൻപിള്ള, എൻ.എസ്.എസ്
ഇൻസ്‌പെക്ടർ എസ്. ശ്രീജിത്ത്, കോഡിനേറ്റർമാരായ ഗീതാരാമചന്ദ്രൻ, മീനാസന്തോഷ് , ആർ.ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.