 
ചാത്തന്നൂർ : ദേശീയപാതയിൽ ശീമാട്ടി ജംഗ്ഷന് സമീപം മിനി വാനും ടെമ്പോയും ടിപ്പറും കൂട്ടിയിടിച്ചു, രണ്ട് പേർക്ക് പരിക്ക്. വർക്കല കരവാരം സ്വദേശി ബിജു (40), കരവാരം സമ്മർ വില്ലയിൽ സുനിൽ ദത്ത് (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഇലകമണിൽ നിന്ന് ആട്ടിയ മാവുമായി ചാത്തന്നൂർ ലേക്ക് വരികയായിരുന്ന മിനി വാൻ, എതിരെ വന്ന ടിപ്പറിലും ടെമ്പോയിലും ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ മിനി വാനിലുണ്ടായിരുന്ന രണ്ടുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു.