 
20.80 കോടിയുടെ നിർമ്മാണം
കൊല്ലം: കൊട്ടാരക്കര- ശാസ്താംകോട്ട റോഡിന്റെ നിർമ്മാണം പാതിവഴിയിൽ. റീ ടാറിംഗ് നടത്തിയ ഭാഗങ്ങൾ വീണ്ടും തകർച്ചയിലേക്ക്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 20.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മുതൽ വിവാദങ്ങളായിരുന്നു. എക്സി. എൻജിനിയറടക്കം നാല് പ്രധാന ഉദ്യോഗസ്ഥരെ കഴിഞ്ഞ സർക്കാർ സസ്പെൻഡ് ചെയ്തു. സർക്കാർ മാറി വന്നിട്ടും റോഡിന്റെ ഗതികേട് മാറ്റാൻ നടപടിയുണ്ടാകുന്നില്ല. മന്ത്രി കെ.എൻ.ബാലഗോപാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി റോഡിന്റെ വിഷയം ചർച്ച ചെയ്തെങ്കിലും ഫലമുണ്ടായില്ല.
കരാറുകാരൻ പിൻവാങ്ങി.
കൊട്ടാരക്കര- അവണൂർ മുതൽ പുത്തൂരിന് സമീപത്തുവരെ റോഡിന്റെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചുകൊണ്ടായിരുന്നു നിർമ്മാണം തുടങ്ങിയത്. പലയിടത്തും വീതി പ്രതീക്ഷിച്ചതിലും കൂടുതലായി. എന്നാൽ പിന്നീട് നിർമ്മാണം മന്ദഗതിയിലായി. സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് കരാറുകാരൻ പിൻവാങ്ങി. ആദ്യഘട്ട ടാറിംഗ് നടത്തിയ അവണൂർ, മുസ്ളീം സ്ട്രീറ്റ്, പത്തടി, കല്ലുംമൂട്, പാണ്ടറ ഭാഗങ്ങളിൽ റോഡ് തകർന്നു. പുത്തൂർ ടൗണിൽത്തന്നെ പലയിടത്തും റോഡിൽ കുഴികൾ രൂപപ്പെട്ടു. അടുത്തിടെ താത്ക്കാലികമായി കുഴികൾ അടച്ചാണ് പരിഹാരം കണ്ടത്. എന്നാൽ നിർമ്മാണ ജോലികൾ പുനരാരംഭിക്കാൻ നടപടിയായതുമില്ല. കോട്ടാത്തല പത്തടി മുതൽ പണയിൽ ഭാഗത്തുവരെ തോടിനോട് ചേരുന്ന ഭാഗം പലയിടത്തും ഇടിഞ്ഞിട്ടുണ്ട്.
"മൂന്നാഴ്ച മുൻപ് കരാറുകാരെ വിളിച്ച് സംസാരിച്ചു. പണി പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകി. ടാറിന്റെയും മെറ്റലിന്റെയുമടക്കം വില കൂടി. 2014 ആയിരുന്നു കോൺട്രാക്ട് റേറ്റ്. അത് 2018 റേറ്റ് ആക്കി. ടാറിന്റെ വില കൂടിയതിനാൽ നിരക്ക് കൂട്ടാമെന്ന് ഉറപ്പ് നൽകി. ടാർ വില കുറഞ്ഞാൽ നിരക്ക് കുറയ്ക്കാൻ പറ്റില്ലെന്നാണ് കരാറുകാർ പറഞ്ഞത്. എന്തായാലും അതിവേഗം നിർമ്മാണ ജോലികൾ തുടങ്ങാനാകും. കെ.എൻ.ബാലഗോപാൽ, മന്ത്രി