traing

നീണ്ടകര: മദർഹുഡ്​ ചാരിറ്റി മിഷൻ സെന്ററിൽ (എം.സി.എം) ആരംഭിക്കുന്ന ക്രേന്ദ തൊഴിൽ നൈപുണ്യവികസന മന്ത്രാലയത്തിന്റെ ജൻ ശിക്ഷൻ പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴിൽ പരിശീലനത്തിന്​ അപേക്ഷ ക്ഷണിച്ചു. ബേസിക്​ കമ്പ്യൂട്ടർ, ബ്യൂട്ടീഷ്യൻ, തയ്യൽ എന്നിവയിലാണ് പരിശീലനം. 15 നും 45 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക്​ ക്രേന്ദ തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുകൾ നൽകും. അവസാന തീയതി 30. ഫോൺ:​ 9847053530, 9496305630.