 
കരുനാഗപ്പള്ളി: പ്രവാചക നിന്ദക്കെതിരെ കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയന്റെ നേതൃത്വത്തിൽ ടൗണിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിക്ക് പുള്ളിമാൻ ജംഗ്ഷന് വടക്കുവശമുള്ള ജമാ മസ്ജീദിന്റെ മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി കരുനാഗപ്പള്ളി നഗരസഭാ കാര്യലയത്തിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ പ്രതിഷേധ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ, ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, അഡ്വ. എ.ജവാദ്, അഡ്വ .എം.ഇബ്രാഹിംകുട്ടി, അഡ്വ. എം.എ.ആസാദ്, അബ്ദുൽ വാഹിദ് കുരുടന്റയ്യത്ത്, റൗഫ്കോട്ടക്കര, പി.എച്ച്.മുഹമദ്, എം.അൻസാർ, ഖലീലുദ്ദീൻ പൂയപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.