 
ശാസ്താംകോട്ട: ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള ഉപകരണങ്ങൾ വിതരണം നടത്തി. ശാസ്താംകോട്ട ബി. ആർ.സി. ഹാളിൽ വച്ചു നടന്ന പരിപാടി കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അദ്ധ്യക്ഷയായി. ശാസ്താംകോട്ട ബി.പി. സി കിഷോർ .കെ . കൊച്ചയം പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത, വാർഡു മെമ്പർ രജനി, കൊല്ലം എസ്.എസ്.കെ. ഡി പി സി മിനികുമാരി , മുൻ ബി.പി.സി ദീപക് കുമാർ ,ട്രെയിനർ ഭവ്യ ബാല എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ബ്ലെസി ബെന്നി സ്വാഗതവും സജിത എസ് നന്ദിയും പറഞ്ഞു.