 
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട തടാക സംരക്ഷണ പ്രതിജ്ഞ നടത്തി. ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റും താലൂക്ക് ലീഗൽ സർവീസ് ചെയർമാനുമായ ടി.എസ്.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശാസ്താംകോട്ട ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജയചന്ദ്രൻ അദ്ധ്യക്ഷനായി. താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി എസ്.അജ്മൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി , ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് എൻ.സി.സി ഓഫീസർ ലഫ്റ്റനന്റ് ഡോ.ടി.മധു, നമ്മുടെ കായൽ കൂട്ടായ്മ രക്ഷാധികാരി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട ഡി.ബി കോളേജ് എൻ.സി.സി വിദ്യാർത്ഥികൾ, നമ്മുടെ കായൽ കൂട്ടായ്മ പ്രവർത്തകർ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാനൽ അഭിഭാഷകർ, പാരാലീഗൽ വൊളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.