കൊല്ലം: മയ്യനാട് മുക്കം മൈത്രി കലാകായിക സംസ്കാരിക വേദിയുടെ ഗ്രന്ഥശാല ഉദ്ഘാടനവും നാൽപതാം വാർഷികവും എൺപത് കഴിഞ്ഞ മൈത്രിയുടെ രക്ഷാധികാരിയും റിട്ട. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുമായിരുന്ന ബി. ഡിക്സനെ ആദരിക്കലും ഇന്നും നാളെയുമായി മുക്കം മൈത്രിയിൽ നടക്കും.
ഇന്ന് രാവിലെ 8ന് മൈത്രിയുടെ പ്രസിഡന്റ് എം.മൻസൂർ പതാക ഉയർത്തും. 10 ന് കുട്ടികളുടെ കലാകായിക മത്സരങ്ങൾ. വൈകിട്ട് 5ന് ഷാജോഷ് നയിക്കുന്ന മുക്കം മ്യൂസിക് ബാന്റിന്റെ കരോക്കെ ഗാനമേള. 6 ന് പൊതു സമ്മേളനം. ഗ്രന്ഥശാലാ ഉദ്ഘാടനവും ബി.ഡിക്സനെ ആദരിക്കലും എം.നൗഷാദ് എം.എൽ.എ നിവ്വഹിക്കും. ഡോ. ജേക്കബ്ബ് തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ റവ. ഡോ. ഫാദർഫെർഡിന്റ് കായിവിൽ മുഖ്യപ്രഭാഷണം നടത്തും. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, ജില്ലാ, താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ കെ.ബി. മുരളീകൃഷ്ണ, അഡ്വ. ഷൺമുഖദാസ് കൂടാതെ അഡ്വ. ബേബിസൺ, എസ്. ഫത്തഹുദ്ദീൻ, ഗിരി പ്രേംആനന്ദ്, ലീന ലോറൻസ്, സജീർ, മൻസൂർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പ്രതിഭാസംഗമവും പഠനോപകരണവിതരണവും സമ്മാനദാനവും നടക്കും. ഷാൻ റഹിം റിപ്പോർട്ട് അവതരിപ്പിക്കും. മയ്യനാട് റാഫി സ്വാഗതവും അമീർ അലിയാർ നന്ദിയും പറയും.
രാത്രി 8 ന് മൈത്രി നിശ കലാവിരുന്ന്. വൈകിട്ട് 7ന് മെഗാഹിറ്റ് ഗാനമേള.