കൊല്ലം: ഗിരിവർഗ വേടർ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക നേതാവ് ഇളമാട് ആർ. ചെല്ലപ്പന്റെ ഒമ്പതാം അനുസ്മരണം കൊട്ടിയം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടന്നു.

സംസ്ഥാന സർക്കാർ പട്ടികജാതി, പട്ടികവർഗക്കാരുടെ ഉന്നമനത്തിനായി മാറ്റിവച്ചിട്ടുള്ള കോടികളുടെ ഫണ്ടിൽ നിന്ന് വേടർ സമുദായത്തിന് അർഹമായ വിഹിതം കിട്ടുന്നില്ല.

കഴിഞ്ഞ സർക്കാരിന്റെ പട്ടയവിതരണത്തിലും സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കാമെന്നല്ലാതെ ജോലി ലഭിക്കുന്നില്ല. ഇത്തരം പ്രശ്നങ്ങൾക്ക്

അടിയന്തരമായി പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർവമായ നടപടി ഉണ്ടാകണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

മഹാസഭ സംസ്ഥാന പ്രസിഡന്റ് അഞ്ചാലുംമൂട് രാജു അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കൊട്ടിയം ആർ.തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷീജ സന്തോഷ് ഉളിയനാട് സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി ശ്യാം ഇടമുളയ്ക്കൽ, ജില്ലാ പ്രസിഡന്റ് ഷീജ ശ്രീകുമാർ, കൊട്ടിയം രാമചന്ദ്രൻ, അഞ്ചാലുംമൂട് ദിലീപ് കുമാർ, അർക്കന്നൂർ മണിരാജ്, ശിവാനന്തൻ, ബാലൻ, സന്തോഷ് ഉളിയനാട് എന്നിവർ സംസാരിച്ചു. ട്രഷറർ വെള്ളിമൺ സിന്ധുഷാലു നന്ദി പറഞ്ഞു.