പത്തനാപുരം: ആരോഗ്യ മന്ത്രി വീണാജോ‌ർജ്ജ് രണ്ടരമാസം മാസം മുമ്പ് ഉദ്ഘാടനം ചെയ്ത സർക്കാർ ആശുപത്രിയുടെ മേൽക്കൂരയിലെ സീലിങ്ങുകൾ തകർന്നു വീണ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. ആശുപത്രിയുടെ മേൽനോട്ട ചുമതലയുളള നിർമ്മിതി കൊട്ടാരക്കര റീജിയണൽ എൻജിനീയർ ജോസ് ജെ.തോമസിനെ അന്വഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നിർമ്മിതി കേന്ദ്ര സംസ്ഥാന ഡയറക്ടർ ഫെബി വർഗീസ്, ചീഫ് എൻജിനീയർ ആർ.ജയൻ എന്നിവർ പരിശോധന നടത്തി ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തലവൂർ ആയുർവേദ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.വലിയ ഭാരമുള്ള ജിപ്സം ബോ‌ഡുകളാണ് നിലം പതിച്ചത്.