കൊട്ടാരക്കര: തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് ഗൃഹനാഥന് ഗുരുതര പരിക്ക്. തേവന്നൂർ അനുഭവനിൽ ബാലചന്ദ്രൻ പിള്ള (52) യ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4.20 ഓടെയാണ് ബാലചന്ദ്രൻ പിള്ളയെ തേവന്നൂർ ചെന്നറക്കൊല്ല ഏലാക്ക് സമീപം തെങ്ങിൻ ചുവട്ടിൽ നാട്ടുകാർ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സമീപത്ത് മുഖം മുഴുവൻ രക്തവുമായി തെരുവുനായ ഉണ്ടായിരുന്നു. വാർഡ് മെമ്പർ ഹരി തേവന്നൂരിന്റെ നേതൃത്വലാണ് ആശുപത്രിയിലെത്തിച്ചത്. തലക്കും മുഖത്തുമാണ് ബാലചന്ദ്രൻ പിള്ളക്ക് കടിയേറ്റത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ബാലചന്ദ്രൻ പിള്ള. എട്ടു തെരുവുനായ്ക്കൾ ഒന്നിച്ചാക്രമിക്കുകയായിരുന്നെന്ന് ബാലചന്ദ്രൻ പിള്ള പറഞ്ഞു.