
കൊല്ലം: അഗ്നിപഥ് ഇന്ത്യൻ സേനയ്ക്ക് യുവചേതന നൽകാൻ ആവിഷ്കരിച്ച പദ്ധതിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. ബി.ജെ.പി ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.ശിവൻകുട്ടി, വി.ടി.രമ, സെക്രട്ടറി രാജിപ്രസാദ്, സംസ്ഥാന സമിതി അംഗം ജി.ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ വയയ്ക്കൽ സോമൻ, വി.വിനോദ്, മേഖല സെക്രട്ടറി വി.എസ്.ജിതിൻ ദേവ്, ജില്ലാ സെക്രട്ടറിമാരായ ജയപ്രശാന്ത്, മന്ദിരം ശ്രീനാഥ്, കെ.ആർ.രാധാകൃഷ്ണൻ, ശ്യം ചത്താനൂർ എന്നിവർ സംസാരിച്ചു.