ottisam

കൊല്ലം: സമഗ്രശിക്ഷാ കേരളം, കൊല്ലം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഓട്ടിസംസെന്ററിലെ രക്ഷകർത്താക്കൾക്ക് വേണ്ടി അക്ഷരച്ചെപ്പ് - വായനാദിനാഘോഷം നടത്തി. 150ഓളം പുസ്തകങ്ങളുമായി പുതിയ ഗ്രന്ഥശാല രൂപീകരിച്ചു. ചാത്തന്നൂർ ലൈഫ്‌സ് കിൽ ബി.വി.ഇ.​ടി സെന്റർ ഡയറക്ടർ ജോൺസ്.കെ. ലൂക്കോസ് രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് ബിജു അദ്ധ്യക്ഷനായി. ജില്ലാ പ്രോജക്ട് കോ- ഓർഡിനേ​റ്റർ എച്ച്.ആർ.അനിത, ബി.ആർ.സി പരിശീലകൻ സുനിൽ രാധാകൃഷ്ണൻ, ഓട്ടിസം സെന്ററിന്റെ ചുമതലയുള്ള സ്‌പെഷ്യൽ എഡ്യുക്കേ​റ്റർ ജൂലിയ​റ്റ്, ബി.പി.സി. സജീറാണി എന്നിവർ സംസാരിച്ചു.