കൊട്ടാരക്കര: സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. കൊട്ടാരക്കര മാർത്തോമ ഗേൾസ് ഹൈസ്കൂളിൽ നടന്ന യോഗം സംസ്ഥാന കൗൺസിലർ നീലേശ്വരം സദാശിവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.ഗോപിനാഥന്റെ അദ്ധ്യക്ഷനായി. സെക്രട്ടറി മംഗലം ബാബു, എം.ആർ.അജി എന്നിവർ സംസാരിച്ചു.