
കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ ജൂലായ് 7 വരെ നീളുന്ന വായന പക്ഷാചരണം ജില്ലയിലെ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ജനരഞ്ജിനി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ്റ് ബേബി ഭാസ്കർ അദ്ധ്യക്ഷനായിരുന്നു. ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതിയംഗം എസ്. നാസർ, തൃക്കടവൂർ നേതൃസമിതി കൺവീനർ ടി.ആർ. സന്തോഷ് കുമാർ, എസ്. സുരേഷ് ബാബു, അജിത്ത് കയനിയിൽ, വി. ബിജു എന്നിവർ സംസാരിച്ചു. കെ.എസ്. ബൈജു വായനപ്രതിജ്ഞ ചൊല്ലിക്കെടുത്തു.