
കൊല്ലം: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ്ബ് ഗ്രന്ഥശാലയിൽ വായനാദിനത്തിൽ ജൂലായ് 7 വരെ നീണ്ടുനിൽക്കുന്ന വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനവും ഗ്രന്ഥശാലാ സംഘം സ്ഥാപകനായിരുന്ന പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.
ഡോ. കെ. പ്രസന്ന രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം നടത്തി. എൽ.ആർ.സി ജോയിന്റ് സെക്രട്ടറി വി. സിന്ധു സ്വാഗതവും ഭരണസമിതിയംഗങ്ങളായ ഗിരി പ്രേം ആനന്ദ് ആശംസയും ദിലീപ് കുമാർ നന്ദിയും പറഞ്ഞു.