photo
ക്ലാപ്പന ഇ.എം.െസ് ഗ്രന്ഥശാലയിൽ നടന്ന വായനാ ദിനാചരണം വി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : സാംസ്കാരിക കേന്ദ്രങ്ങളും വായനശാലകളും കേന്ദ്രീകരിച്ച് വായനാ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചെറിയഴീക്കൽ വിജ്ഞാന സന്ദായിനി ഗ്രന്ഥശാലയിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. പി. ജയപ്രകാശ്മേനോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ. പ്രദീപ്, കെ. സത്യരാജൻ, മനോജ് അഴീക്കൽ എന്നിവർ സംസാരിച്ചു. പണ്ടാരതുരുത്ത് പ്രബോധിനി ഗ്രന്ഥശാലയിൽ പഞ്ചായത്തംഗം ബിജു ഉദ്ഘാടനം ചെയ്തു. പി .ദീപു അദ്ധ്യക്ഷനായി. ക്ലാപ്പന ഇ .എം. എസ് ഗ്രന്ഥശാലയിൽ താലൂക്ക് സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, അനിത എന്നിവർ പങ്കെടുത്തു. പാവുമ്പ കർത്തവ്യ ഗ്രന്ഥശാലയിൽ വി .വിജയകുമാറും കോട്ടയ്ക്കുപുറം ശ്രീനാരായണ ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ ആദിനാട് തുളസി, നന്ദകുമാർ വള്ളിക്കാവ് എന്നിവർ പങ്കെടുത്തു. വയനകം, നേതാജി ഗ്രന്ഥശാലയിലും മഠത്തിൽ കാരായ്മ നവഭാവന ഗ്രന്ഥശാലയിലും വി. വിജയകുമാർ പ്രഭാഷണം നടത്തി. പന്നിശ്ശേരി ഗ്രന്ഥശാലയിൽ സാഹിത്യ ക്വിസ് മത്സരവും ആലുംകടവ് ,ബോധോദയം ഗ്രന്ഥശാലയിൽ വായനാ കൂട്ടവും സംഘടിപ്പിച്ചു. പടനായർകുളങ്ങര വടക്ക് അഹമ്മദ്കുട്ടി,നൻമക്കൂട്ടം ഗ്രന്ഥശാലയിൽ എൽ. ശ്രീലത ഉദ്ഘാടനം ചെയ്തു. റസാദ് സ്വാഗതം പറഞ്ഞു. ലാലാജി ഗ്രന്ഥശാലയിൽ ഡോ .വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു.