photo
എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കരുനാഗപ്പള്ളി ബ്രാഞ്ച് സമ്മേളനം വി.ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയെ പൊതുമേഖലയിൽ നിലനിറുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു ) കരുനാഗപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി ജോൺവില്യം സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി ആർ. ഷീല പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എൻ.ബിജുകുമാർ അദ്ധ്യക്ഷനായി. വി.കെ.അനിരുദ്ധൻ, കെ .ആർ .സജീവ്, സി .രാജേഷ്, കെ. ശ്രീകുമാർ, പി.രാധാകൃഷ്ണൻ നമ്പൂതിരി, പി.രമാദേവിയമ്മ, കെ. സി. സുഭദ്രാമ്മ ,ബിജു വാലേൽ തുടങ്ങിയവർ സംസാരിച്ചു. ടി .കെ. മോഹനൻ (പ്രസിഡന്റ് ), എൻ.രാജേന്ദ്രൻ, എസ്.സേതു (വൈസ് പ്രസിഡന്റൻമാർ), ആർ ഷീല (സെക്രട്ടറി), രാജേഷ്, സലീനഷൗക്കത്ത് (ജോയിന്റ് സെക്രട്ടറിമാർ), സി.അനിൽകുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.