phot
ഇടമൺ കിഴക്ക് ശാഖയിൽ നടന്ന വിശേഷാൽ പൊതുയോഗം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും,പുനലൂർ യൂണിയൻ പ്രസിഡൻറുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: എസ്.എൻ.ഡി.പിയോഗം ഇടമൺ കിഴക്ക് 854-ാം നമ്പർ ശാഖയിലെ വിശേഷാൽ പൊതുയോഗവും ശ്രീനാരായണ എംപ്ലോയിസ് ഫോറവും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ രൂപീകരണവും നടന്നു. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, ശ്രീനാരായണ പെൻഷണേഴ്സ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റും യോഗം ഡയറക്ടറുമായ ജി.ബൈജു, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, വനിതസംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാഗദൻ, ശാഖ സെക്രട്ടറി എസ്.അജീഷ്, യൂണിയൻ പ്രതിനിധി എസ്.സനിൽകുമാർ, വനിതസംഘം ശാഖ പ്രസിഡന്റ് സുപ്രഭ സുഗതൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കുളള പഠനോപകരണ വിതരണവും, ബോധവത്‌രണ ക്ലാസും നടന്നു. ശ്രീനാരായണ എംപ്ലോയിസ് ഫോറം ശാഖ ഭാരവാഹികളായി ജസ്റ്റിൻ (പ്രസിഡന്റ്), ഷൈലജ( വൈസ് പ്രസിഡന്റ്),ബിന്ദു ബാഹുലേയൻ(സെക്രട്ടറി), ഷീല സ്റ്റാർസി( ട്രഷറർ)എന്നിവരെയും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ശാഖ ഭാരവാഹികളായി രേണുക വിജയൻ( പ്രസിഡന്റ്), പി.ബാഹുലേയൻ(സെക്രട്ടറി) എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.