1853-sndp-chathanoor

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിലെ മൈലക്കാട് തഴുത്തല 643-ാം നമ്പർ ശാഖയിൽ വനിതാ സംഘം വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ, അസി. സെക്രട്ടറി കെ. നടരാജൻ, ശാഖാ പ്രസിഡന്റ്‌ ബൈജു, ശാഖാ സെക്രട്ടറി സുദർശനൻ, യൂണിയൻ പ്രതിനിധി ശ്രീരങ്കൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി സുഷമ (പ്രസിഡന്റ്‌), എ.ജെ.ജയശ്രീ (വൈസ് പ്രസിഡന്റ്‌), എസ്.ബിന്ദു (സെക്രട്ടറി), എസ്.സുമ (ട്രഷറർ), പ്രതിഭ, സുജ, ചിത്ര, ബിജി (യൂണിയൻ പ്രതിനിധികൾ) എന്നിവരെയും 20 ഓളം കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.