cong

കൊല്ലം: സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കേന്ദ്ര സർക്കാർ കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്നതിലും എ.ഐ.സി.സി ആസ്ഥാനത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് ജില്ലയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു. വിവിധ സ്ഥലങ്ങിൽ പ്രമുഖ നേതാക്കൾ ഉദ്ഘാടനം ചെയ്യും.