
കൊല്ലം: ജില്ലയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ മണ്ഡലം - പഞ്ചായത്ത് തലത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അറിയിച്ചു. പ്രധാന കേന്ദ്രത്തിൽ പൊതു സമൂഹത്തിലെ പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശാടിസ്ഥാനത്തിലുള്ള യോഗ ക്യാമ്പുകൾ നടക്കും. ആരോഗ്യകരമായ ജീവിതത്തിന് യോഗയുടെ പങ്കിനെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുക്കും. ജില്ലാതല ഉദ്ഘാടനം തിരുമല്ലവാരം ഗുരുജി സാംസ്കാരിക സമിതി ഹാളിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.