കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ തട്ടുകടകൾ ആരംഭിക്കുന്നു. കാലപ്പഴക്കം ചെന്ന് ലേലം ചെയ്തു നീക്കേണ്ട ബസ് കെ.എസ്.ആർ.ടി.സി ഗാരേജിൽ ,ഷോപ്പ് ഓൺ വീൽ എന്ന പദ്ധതി പ്രകാരം പ്രതിമാസം 27,000 രൂപ വാടകയ്ക്ക് സ്വകാര്യ വ്യക്തിക്ക് നൽകി.

നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയെ ഏതുവിധേനയും കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഷോപ്പ് ഓൺ വീൽ പദ്ധതി നടപ്പാക്കുന്നത്. കൊട്ടാരക്കര ഡിപ്പോയിൽ 4 ബസുകളാണ് ഇപ്രകാരം വാടകക്ക് നൽകുന്നത്. മറ്റു മൂന്നെണ്ണം ബസ് സ്റ്റേഷനകത്തായിരിക്കും പ്രവർത്തിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ വിനോദ സഞ്ചാര ട്രിപ്പുകൾ ഇതിനകം ലാഭകരമാണന്ന് കണ്ടെത്തിയിട്ടുണ്ട്.