
കൊട്ടാരക്കര: ആന്ധ്രയിൽ നിന്ന് 4 കിലോ കഞ്ചാവുമായി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയ മുൻ കൊലക്കേസ് പ്രതി അറസ്റ്റിൽ. ഓടനാവട്ടം പുല്ലാഞ്ഞിക്കാട് കണ്ണമ്പള്ളിൽ വീട്ടിൽ വിശ്വനാഥനെയാണ് (59) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറിങ്ങിയ വിശ്വനാഥൻ മുമ്പും കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് കഞ്ചാവ് വാങ്ങി വിവിധ മാർഗങ്ങളിലൂടെ കൊട്ടാരക്കര ബസ് സ്റ്റാൻഡിലെത്തിക്കുകയായിരുന്നു. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.