photo
നിസാം

കൊട്ടാരക്കര: ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. പുനലൂർ ശിവൻകോവിലിന് സമീപം ഷാഹിദ മൻസിലിൽ നിസാമിനെയാണ്(33) കരുതൽ തടങ്കലിന് അറസ്റ്റ് ചെയ്തത്. 2018 മുതൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, അക്രമം, ആയുധ നിരോധന നിയമം, പട്ടികജാതി വിഭാഗത്തെ ആക്രമിച്ചത്, സ്ത്രീകളെ ആക്ഷേപിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് നിസാം. റൂറൽ എസ്.പി കെ.ബി.രവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി കരുതൽ തടങ്കലിന് അയച്ചത്.